Monday, May 7, 2007

ഒരടി.... ജസ്റ്റ്‌ മിസ്.....

കലികാലം.... അല്ലാണ്ടെന്താ പറയാ..... സന്ദീപിനും ബ്ലോഗേ....
ഈ ക്രൂരകൃത്യത്തിന് എന്നെ പ്രകോപിപ്പിച്ചത്‌ പ്ലാസ്റ്റിക്‌ സ്ലിപ്പോണാണ്...


വെന്‍ ഐ വാസ് ഇന്‍ 1995...... ഓ. സോറി. ഞാന്‍ 9ല്‍ പഠിയ്ക്കു(?)ന്നു ....

ഒരിയ്ക്കല്‍ ഞാന്‍ പിതാശ്രീയുടെ കൂടെ സാധനങ്ങള്‍ വാങ്ങാന്‍ കടയില്‍ പോയതാണ് സന്ദര്‍‌ഭം.... . ഞങ്ങള്‍ അവിടെ നില്‍ക്കുമ്പോള്‍ ഒരു മാന്യദേഹം പിതാശ്രീയെ അപ്രോച്ച് ചെയ്തു. എനിയ്ക്ക് യാതോരു പേടിയും തോന്നിയില്ല.... അത് പിതാശ്രീടെ ഫ്രന്റ്സ് വല്ലോം ആകും.....
പക്ഷെ പുള്ളിയുടെ ഫസ്റ്റ് ഡയലോഗ് ജോസ്‌ പ്രകാശ്‌ സ്റ്റൈലില്‍ ആയിരുന്നു....

"നിങ്ങടെ മോനോട് മര്യാദയ്ക്ക് നടക്കാന്‍ പറ... ഇനിയും എന്റെ മോളുടെ പുറകെ നടന്നാല്‍ അടിച്ചു കാലൊടിച്ചു കളയും എന്നു പറഞ്ഞേക്ക്".

ഇത്രയും പറഞ്ഞിട്ടും അദ്ദേഹം എന്നെ മൈന്റ് ചെയ്യുന്നില്ല....
ഞാന്‍ ടോട്ടലി ഡെസ്പ് ആയി..... ഏയ് .. 'ആ' കുട്ടിയുടെ അച്ഛന്‍ ഇയാളല്ല.. അദ്ദേഹത്തെ കാണുമ്പോള്‍ മാറി നടക്കാന്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിയ്ക്കാറുണ്ട്.... മാത്രവുമല്ല അത് ഒരു എസ്കലേഷന്‍ വേണ്ട ഘട്ടത്തില്‍ എത്തിയിട്ടില്ല.... ഇനി ഇതാരാണാവോ?

ഭാഗ്യത്തിന് പിതാശ്രീ എന്റെ മേല്‍ കൈ വെക്കുന്നേന്‌ മുമ്പേ ഒരു ഫൈനല്‍ ചെക്കിങ് നടത്തി......
എന്നെ പിടിച്ച് വലിച്ച് അദ്ദേഹത്തിന്റെ മുന്നില്‍ നിര്‍ത്തി എന്നിട്ടൊറ്റ ചോദ്യം ...

"ഇവനാണോ?".

എന്റെ നല്ല ജീവന്‍ പോയി. എങ്ങാനും "അതെ" എന്ന രണ്ടക്ഷരം മറുപടി ആയി വന്നാല്‍..... പിന്നെ എന്റെ പൊടി പോലും ഇല്ല കണ്ടുപിടിയ്ക്കാന്‍ എന്നാവും.....

അച്ഛന്റെ പൊതുവേ ഉള്ള രസം ശാന്തം ആണെങ്കിലും ദേഷ്യം വന്നാല്‍ ആ പരിസരത്തു നില്‍ക്കരുത് എന്നു മറ്റരേക്കാളും നന്നായി എനിയ്കറിയാം.

എന്റെ ഒരപ്പീലും ഈ കോടതി പരിഗണിയ്ക്കില്ല.... കാരണം ഇതു സാധാരണ കേസ് അല്ല... "പെണ്ണ് കേസ്" അല്ലേ... അനിവാര്യമായ വിധിയും കാത്ത് ഞാന്‍ നിന്നു.

സാധാരണ ഇംഗ്ലീഷ്, കണക്ക് എന്നീ പരീക്ഷകള്‍ക്ക് എക്സാം ഹാളില്‍ കേറുന്നേനു മുമ്പ് മാത്രം വിളിച്ചിരുന്ന എല്ലാ ദൈവങ്ങളെയും മാറി മാറി വിളിച്ചു.......
മനസ്സുരുകി പ്രാര്‍‌ത്ഥിച്ചാല്‍ ദൈവം വിളി കേള്‍‌ക്കും എന്ന് അന്നെനിയ്ക്കു ശരിയ്ക്കും ബോധ്യമായി......

ജോസ്‌ പ്രകാശിന്റെ മറുപടി വന്നു .. "ഇവനല്ല.... നിങ്ങടെ മൂത്തമോന്‍"
ഇപ്പൊ ഞാന്‍ ശരിയ്ക്കും ഞെട്ടി. [എന്തിനാണ് ഞെട്ടിയത്‌ എന്ന്‌ ഇന്നും എനിയ്ക്കറിഞ്ഞൂടാ...]
അച്ഛന്റെ മുഖത്തേയ്ക്ക് ഒരു സൈഡ്‌ വേയ്‌സ്‌ ഗ്ലാന്‍സിന് എവിടുന്നോ ധൈര്യം കിട്ടി.
അവിടെ കാര്‍‌മേഘങ്ങള്‍‌ മാറി ഒരു പുഞ്ചിരി വരുന്നത് ശ്വാസം അടക്കിപ്പിടിച്ചു നോക്കിനിന്നു.... അപ്പോഴെയ്ക്കും അച്ഛന്റെ ഡയലോഗ്.

"ഇതാണെനിയ്ക്ക് ആകെയുള്ള ആണ്‍‌തരി"
സമാധാനമായി.... ഞാന്‍ നോര്‍‌മല്‍ ബ്രീത്തിങ് പുനരാരംഭിച്ചു.....

മാന്യദേഹം: നിങ്ങള്‍ ആ നില്‍ക്കുന്ന മാഷിന്റെ ആളിയന്‍ അല്ലേ?
ഓഹോ... അപ്പൊ അമ്മാവന്റെ നേരെ ആരോ ഒരു ഡബിള്‍ പോയിന്റെര്‍ സെറ്റ്‌ ചെയ്തു....

അച്ഛന്‍: അതെ.

മാ.ദേ: മാഷിന്റെ മരുമകന്‍ ആണു എന്റെ മോളെ ശല്യപ്പെടുത്തുന്നത് എന്നാണ്‌ ഞാന്‍ അറിഞ്ഞത്‌. ആളെ കണ്ടാല്‍ എനിയ്ക്കറിയാം

അ: മാഷിന് എന്റെ ഭാര്യ അല്ലാതെ വേറെയും പെങ്ങന്മാരുണ്ട്‌.

പുലി അപ്പോഴേയ്ക്കും പൂച്ചയായി....

"സോറി ആളറിയാതെ പറ്റിയതാണ്‌ ക്ഷമിയ്ക്കണം". പുള്ളി സ്കൂട്ടായി....

അപ്പോഴെയ്ക്കും കഥയുടെ ഏകദേശരൂപം എനിയ്ക്കു കിട്ടി....
ഒന്ന് രണ്ട്‌ മാസമായി ചേട്ടന് എന്നോടുള്ള സ്നേഹക്കൂടുതലിന്റെ റീസണ്‍ അതാണ്.
ദിവസവും സ്കൂള്‍ വിട്ട് 15-20 മിനിട്ട്‌‍ കഴിയുമ്പോഴേയ്ക്കും എന്നെ പിക്ക് ചെയ്യുന്നു വീട്ടിനു മുമ്പില്‍ ഡ്രോപ് ചെയ്യുന്നു.... എന്തൊക്കെയായിരുന്നു... ഹും..... ദുഷ്ടാ, ആ 15 മിനിറ്റോണ്ട്‌ ഇത്രയും കാര്യങ്ങള്‍‌ ചെയ്യാറുണ്ടല്ലേ... എന്നോടൊരു വാക്കു പറഞ്ഞിരുന്നേല്‍ ഞാന്‍ എങ്ങനേലും ഊരിപ്പോകുമായിരുന്നല്ലോ...

"നിനക്കങ്ങനെ ചെയ്യാനുള്ള ധൈര്യം ഇപ്പോഴുണ്ടെന്ന്‌ എനിയ്ക്കു തോന്നുന്നില്ല. രണ്ടു കൊല്ലം
കൂടി കഴിഞ്ഞിട്ടായിരുന്നേല്‍ ഒന്നു പൊട്ടിച്ച് കഴിഞ്ഞേ ഞാന്‍ ചോദിയ്ക്കുമായിരുന്നുള്ളൂ".
അച്ഛന്റെ വിശദീകരണം.

എങ്ങാനും 'മറ്റേ' പെണ്‍കുട്ടി വീട്ടില്‍ കമ്പ്ലൈന്റ് ചെയ്ത് അതു റൌട്ട് ചെയ്ത് അച്ഛന്റെ കയ്യില്‍ എത്തിയാല്‍? താഴ്ന്ന്‌ തുടങ്ങിയ ബിപി പിന്നേം കൂടി.... ബൈപാസ് സര്‍‌ജറിയ്ക്കു പോകുന്ന രോഗിയ്ക്കു പോലും ഇത്രയും ടെന്‍ഷന്‍ കാണില്ല....

വിശാല്‍‌ജി പറഞ്ഞപോലത്തെ പ്രായമായിരുന്നിട്ടും പൊറോട്ടയും ചിക്കനും എന്ന അച്ഛന്റെ ബമ്പര്‍ ഓഫര്‍ അന്ന് എനിയ്ക്ക്‌ നിരസിയ്ക്കേണ്ടി വന്നു. (അത്രയ്ക്കു ടെന്‍ഷന്‍!!!!!!).

ആവസാനം 'കാര്യങ്ങള്‍' അമ്മയുടെ മുന്നില്‍ അവതരിപ്പിച്ചു..... "ഇന്നുമുതല്‍ എല്ലാം നിര്‍‌ത്തിക്കോളാം" എന്ന ഉറപ്പില്‍, കാര്യങ്ങളുടെ ഹാന്‍ഡ്ലിങ്ങ്‌ അമ്മ ഏറ്റെടുത്തു. (ഇന്‍ കേസ്‌ ഓഫ്‌ എമെര്‍‌ജെന്‍‌‌സി )

അന്നു മുതല്‍ ഞാന്‍ 'ആ' കുട്ടിയുടെ പിറകെ ഉള്ള നടത്തം ഒഴിവാക്കി..... പേടിച്ചിട്ടാണെന്ന്‌ തെറ്റിദ്ധരിയ്ക്കരുത്. വെറുതെ എന്തിനാ റിസ്ക് എടുക്കുന്നെ എന്നു വിചാരിച്ചാ......

ചേട്ടന് ഞാന്‍ നല്ലപോലെ ഒരു വാര്‍‌ണിങ്ങ് കൊടുത്തു..... കാരണം ആളെ കണ്ടുപിടിയ്ക്കാന്‍
അശ്വമേധത്തിലേതുപോലെ പത്തിരുപതു ചോദ്യങ്ങള്‍ ഒന്നും വേണ്ട. പക്ഷെ കിം ഫലം... പാലം കുലുങ്ങിയാലും താന്‍ കുലുങ്ങൂല എന്ന്‌ ഉറക്കെ പ്രഖ്യാപിച്ച്‌ പുള്ളി പിന്നെയും അതേ 'ലൈനി'ല്‍ പൂര്‍‌വാധികം ശക്തിയോടെ കണ്‍‌ടിന്യൂ ചെയ്തു....... ആ പെണ്‍‌കുട്ടി വേറെ ഒരാളെ കല്ല്യാണം കഴിച്ച്‌ പോകുന്നതു വരെ......

16 comments:

ദീപു : sandeep said...

പാലം കുലുങ്ങിയാലും താന്‍ കുലുങ്ങൂല എന്ന്‌ ഉറക്കെ പ്രഖ്യാപിച്ച്‌ പുള്ളി പിന്നെയും അതേ 'ലൈനി'ല്‍ പൂര്‍‌വാധികം ശക്തിയോടെ കണ്‍‌ടിന്യൂ ചെയ്തു....... ആ പെണ്‍‌കുട്ടി വേറെ ഒരാളെ കല്ല്യാണം കഴിച്ച്‌ പോകുന്നതു വരെ......

കണ്ണൂരാന്‍ - KANNURAN said...

സ്വാഗതം....

കുട്ടിച്ചാത്തന്‍ said...

സ്വാഗതം.
ചാത്തനേറ്::
എന്നാലും ആ മിസ്സായ അടി ദീപുന്റെ ചേട്ടന്‍ എങ്ങിനെ ഒഴിവാക്കി??

ബീരാന്‍ കുട്ടി said...

ഛെ, പെടപെടക്കണ ഒന്ന് പ്രതിക്ഷിച്ചത്‌ വെറുതെ... ജസ്റ്റ്‌ മിസ്സായി. അത്‌ കലക്കി.

കൊള്ളാം. വളരെ നന്നായി.

ഉണ്ണിക്കുട്ടന്‍ said...

സ്വാഗതം

'മറ്റെ' പെണ്‍കുട്ടി ഇപ്പൊ എന്തു ചെയ്യുന്നു

Unknown said...

ദീപുക്കുട്ടാ ,
നീയാളു കൊള്ളാല്ലോടാ:)

Rasheed Chalil said...

ദീപുവെന്ന സന്ദീപേ സ്വാഗതം.

വിവരണം കലക്കി.

Dinkan-ഡിങ്കന്‍ said...

ദീപ്പൂട്ടാ :)

സാജന്‍| SAJAN said...

കൊള്ളാംട്ടോ.. അവസാനത്തെ വരി സൂപര്‍:)

Unknown said...

nannayittundettoo..

Krishnachandran U said...

കൊള്ളാലോ ഇഷ്ടാ,

krishnachasndranu.blogspot.com
krishnachandranu.deviantart.com

സൂര്യോദയം said...

ദീപു... രസകരമായി വിവരിച്ചിരിയ്ക്കുന്നു.... :-)

നിര്‍മ്മല said...

ഒടുക്കം ബൂലോഗ കെടങ്ങിലു കുടുങ്ങിയല്ലെ. സ്വാഗതം!

കുട്ടിച്ചാത്തന്‍ said...

കുട്ടിച്ചാത്തനു ഒരു മെയിലയച്ചേ ബാംഗ്ലൂര്‍ ബ്ലോഗേര്‍സ് കൂട്ടായ്മയില്‍ ചേര്‍ക്കാലോ...

qw_er_ty

ദീപു : sandeep said...

ഇവിടെ വന്നു കമന്റിയ എല്ലാര്‍ക്കും നന്ദി.. :)

വാണി said...

ദീപൂ..ഇത് സൂപ്പര്‍..
രസായി എഴുതീരിക്കുന്നു...:)