Friday, December 7, 2007

ബേബി സിറ്റിങ്

ഹൈപര്‍ ആക്റ്റിവായ ഒന്നാം ക്ലാസുകാരി മരുമകളേയും അത്രയ്ക്കില്ലേലും അത്യാവശ്യം ആക്റ്റീവായ അനിയനേയും ബേബി സിറ്റ്‌ ചെയ്യേണ്ട (അങ്ങനെത്തന്നെ പറയാം എന്നു കരുതുന്നു) ജ്വാലി ഒരു ദിവസം എന്റെ തലയ്ക്കു വീണു.

രാവിലെത്തന്നെ അമ്മ “മോനേ എണീയ്ക്ക്‌... ഇന്നു ഞാന്‍ നിനക്കിഷ്ടപ്പെട്ട പുട്ടും കടലക്കറിയും ഉണ്ടാക്കി വച്ചിട്ടുണ്ട്” എന്നു പറഞ്ഞപ്പൊഴേ എനിയ്ക്കൊരു ഡൌട്ടടിച്ചതാണ്. സാധാരണ “ഡാ, എണീറ്റോ... ഇനീം വൈകിയാല്‍ തണുത്ത ചായ കുടിയ്ക്കേണ്ടിവരും” എന്ന ഭീഷണിയാണ് വെയ്ക്കപ് കോള്‍. മോനേ എന്ന്‌ അമ്മ എന്നെ വിളിയ്ക്കുന്നത് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി മാത്രം. ഇന്ത്യ വേള്‍ഡ് കപ്പ്‌ അടിയ്ക്കുന്നതിനേക്കാള്‍ അപൂര്‍വ്വം.

എന്റെ ചായകുടി കഴിയുമ്പൊഴേയ്ക്കും ചേച്ചിയും ഇളയമ്മയും അപ്നാ സന്താന്‍സ് സഹിതം വീട്ടിലെത്തി. അറ്റാച്മെന്റ്സ്‌ അവിടെ വച്ചിട്ട്‌ അവര്‍ അമ്മയുടെ കൂടെ “ദാ പ്പൊ വരാം. നീ ഇവരെ രണ്ടിനേം ഒന്നു നോക്കണേ” ന്നും പറഞ്ഞ്‌ ഗേറ്റുമടച്ച്‌ സ്ഥലം വിട്ടു, എനിയ്ക്ക്‌ തിരിച്ചൊരു ഡയലോഗ്‌ പോലും പറയാനുള്ള സമയം തരാതെ!!!!

ഏതായാലും പണികിട്ടി. ഇനി ഈ അമ്മാവനേയും അവനേക്കാള്‍ പ്രായംകൂടിയ മരുമോളേയും എങ്ങനെ തല്ലും പിടിയും ഉണ്ടാക്കാന്‍ അവസരം കൊടുക്കാതെ ഹാന്‍ഡില്‍ ചെയ്യാം എന്നൊര്‍ത്ത്‌ അവസാനം ഞാന്‍ ഫ്രിഡ്ജ്‌ തുറന്നു. അതില്‍ കണ്ട രണ്ട്‌ പായ്ക്കറ്റ്‌ ബിസ്കറ്റ്‌ പൊട്ടിച്ച്‌ രണ്ടുപേര്‍ക്കും നീട്ടി. രണ്ടും ബിസ്കറ്റിന്റെ കൂട്‌ നോക്കി ഒരെണ്ണം പോലും എടുക്കാതെ നിന്നു.

“എന്താ ബിസ്കറ്റ്‌ വേണ്ടേ ?”
“ഇത്‌ ഗുഡ്‌ ഡേം ക്രാക്‌ ജാക്കുമല്ലേ. എനിയ്ക്കു വേണ്ട“, ആണ്‍‌തരി പറഞ്ഞു. “എനിയ്ക്കും വേണ്ട”. മരുമോള്‍ അമ്മാവന്റെ കൂടെക്കൂടി.
“ഏനിയ്ക്ക്‌ കീം ബിസ്കറ്റ്‌ മതി”.
“എടാ നിന്റെ വായില്‌ കേടില്ലാത്ത ഒറ്റപ്പല്ലേലുമുണ്ടോ? ഈ ബിസ്കറ്റ് തിന്നാ മതി.” ഞാന്‍ കണ്‍ക്ലൂഡ് ചെയ്തു.

പണ്ട്‌ ബിസ്കറ്റ്‌ കണ്ടാല്‍ അത്‌ ബിസ്കറ്റ് ആണേന്നറിയാം എന്നല്ലാതെ അതിന് ബ്രാന്‍ഡുകളുണ്ടെന്നൊന്നും എനിയ്ക്കറിയില്ലായിരുന്നല്ലോ. ഇപ്പൊഴത്തെപ്പിള്ളേരുടെ ഒരു കാര്യം. എന്നൊക്കെ ആലോചിച്ച്‌ ഞാന്‍ ഫ്രിഡ്ജില്‍ കണ്ട നാരങ്ങയെടുത്ത്‌ രണ്ടിനും കൊടുത്തു.

പിള്ളേരു രണ്ടും കളിയ്ക്കാനായി മുറ്റത്തിറങ്ങി. അവരെ നോക്കാനായി ഞാന്‍ പടിയിലിരുന്നു. അവിടെ ഇരുന്നാല്‍, നെയ്യപ്പം തിന്നുന്നപോലെ, രണ്ടുണ്ടു കാര്യം. വഴിയിലൂടെ പോകുന്ന പെണ്‍കുട്ടികളേം കാണാം. വെറുതെ വായ്നോക്കിയിരിയ്ക്കുന്നത്‌ മോശമല്ലേ എന്നു കരുതി ഒരു മാതൃഭൂമി ആഴ്ചപ്പതിപ്പുമെടുത്തു. കണ്ടാല്‍ ഒരു ബുജി ലുക്ക് തോന്നിക്കോട്ടെ.

അങ്ങനെ ഇരിയ്ക്കുന്ന സമയത്താണ് രണ്ടും കൂടെ ഓടിക്കിതച്ച്‌ വന്നത്‌.

“ദീ.. ദീ... നോക്ക്‌ നോക്ക്‌... അതാ ഒരു ദിനോസറിന്റെ കുട്ടി തെങ്ങില്‍ കേറുന്നു.” ഞാന്‍ നോക്കി. ഒരു ഉടുമ്പ്‌ അടുത്ത പറമ്പിലെ തെങ്ങിന്റെ മണ്ടയിലേയ്ക്ക്‌ മന്ദമന്ദം കയറിപ്പോകുന്നു.

ഈ ദിനോസര്‍ ന്നു പറഞ്ഞാല്‍ എന്താ സാധനം? ഞാന്‍ ഒന്നുമറിയാത്തവനായി. അപ്പൊ രണ്ടും കൂടെ എന്നെ കളിയാക്കിത്തുടങ്ങി.

“ഈ ഏട്ടന് ഒന്നും അറിഞ്ഞൂട... നാഷണല്‍ ജ്യോഗ്രഫീലൊക്കെ കാണിയ്ക്കാറുണ്ടല്ലൊ” മരുമോള്‍ പറഞ്ഞു.
“അല്ലല്ല... അനിമല്‍ പ്ലാനറ്റിലാ കാണിയ്ക്കുന്നത്‌.” മരുമകളുടെ അമ്മാവന്‍ ഒരടിയ്ക്ക്‌ തുടക്കമിട്ടു. “ഞാനില്ലേ... കഴിഞ്ഞമാസം മലമ്പുഴ പോയപ്പൊ ദിനോസറിനെ കണ്ടിരുന്നല്ലോ. ഈ വീടിനേക്കാളും വല്യ ദിനോസറൊക്കെ അവിടെ ഉണ്ട്‌”. അമ്മാവന്‍ ഇതുകൂടെ പറഞ്ഞപ്പൊ മരുമോള്‍ കരച്ചിലിന്റെ വക്കിലെത്തി. അവള്‍ അടുത്തകാലത്തൊന്നും മലമ്പുഴ പോയിട്ടില്ല. അവസാനം സബ്ജക്റ്റ്‌ മാറ്റി ഞാനൊരു കരച്ചില്‍ സീന്‍ ഒഴിവാക്കി. രണ്ടും കൂടെ വീണ്ടും കളിയ്ക്കാന്‍ തുടങ്ങി.

കളിയൊക്കെ കഴിഞ്ഞ്‌ രണ്ടും എന്റെ അടുത്ത്‌ വന്ന്‌ സ്കൂളിലെ വിശേഷങ്ങള്‍ പറയാന്‍ തുടങ്ങി.
അടുത്തിരിയ്ക്കുന്ന കുട്ടി അടിച്ചു, വാട്ടര്‍ ബോട്ടിലിലെ വെള്ളം കട്ടു കുടിച്ചു തുടങ്ങിയ സാധാരണ കമ്പ്ലൈന്റുകളിലൂടെ പോകുമ്പോഴാണ് മരുമോള്‍ എന്നെ ഞെട്ടിയ്ക്കുന്ന ആ രഹസ്യം പറഞ്ഞത്‌.

“ഇവനില്ലേ... രണ്ട്‌ ഗേള്‍ഫ്രന്റ്സ്‌ ഉണ്ട്‌. ഒന്ന്‌ സ്കൂള്‍ ബസിലും ഒന്ന്‌ ക്ലാസിലും”.

ഞാന്‍ ഒരു സെക്കന്റ്‌ ആരാധനയോടെ എന്റെ അനിയനെ നോക്കി.
അമ്മമാര് വന്ന്‌ രണ്ടിനേം കൂട്ടിക്കൊണ്ട്‌ പോകുമ്പൊ ഞാന്‍ ചേച്ചിയോട്‌ ഈ കാര്യം പറഞ്ഞു.

“ഹൊ.. ഇവളൊക്കെ വലുതാവുന്നതോര്‍ത്ത്‌ എനിയ്കിപ്പൊഴേ പേടിയാ” ന്ന്‌ ചേച്ചി പറഞ്ഞുതീരും മുമ്പെ മോളുടെ കമന്റ്‌ വന്നു.
“അമ്മയുടെ കൂടെ സ്കൂളില്‍ പോകുന്നതോണ്ടാ എനിയ്ക്ക്‌‌ ബോയ്ഫ്രന്റ്സില്ലാത്തത്‌. എനിയ്ക്കും ഇനി അവന്റെ സ്കൂളില്‍ പോയാമതി”.

9 comments:

പ്രയാസി said...

കല്യാണം കഴിക്കണമെന്നു നിര്‍ബന്ധം പിടിച്ചു കരയുന്ന 3 വയസ്സുകാരിയെ എനിക്കറിയാം.. എന്റെ സുഹൃത്തിന്റെ മകളാ..കാരണം ചോദിച്ചപ്പൊ എപ്പഴും ബൈക്കില്‍ കറങ്ങണം..

കല്യാണം കഴിച്ചാ മോള്‍ക്കു എപ്പോഴും ബൈക്കില്‍ കറങ്ങാന്നു പറഞ്ഞു.. തീര്‍ന്നു.. അപ്പോഴവള്‍ക്കു കല്യാണം കഴിക്കണം..

കലികാലമാ..:)

സു | Su said...

കുട്ടികള്‍ ദീപുവിനെ ഒരുവഴിയ്ക്കാക്കി അല്ലേ? പക്ഷെ, വിജ്ഞാനം കിട്ടിയില്ലേ? ;)

ഭൂമിപുത്രി said...

ദൈവമെ!
ഞാനെന്തായീക്കാണുന്നതു...
ദീപു തമാശപറയേയ്????
എതായാലും കുടുംബത്തിലെ നരുന്തുകള്‍
കൊള്ളാട്ടൊ.മാമനു ട്യുഷനെടുക്കാമോന്ന് ചോയ്ക്ക് :)

Dhanya said...

ROFL.. :) Now a days kids are really impossible..:)

A general question - mal fonts are not coming properly in Firefox. any remedies?

ദീപു : sandeep said...

പ്രയാസി: :) സത്യം!!! കലികാലമാ...

സു : :) അവരൊക്കെ ഭയങ്കര സ്മാര്‍ട്ടാ. ധാരാളം വിജ്ഞാനവും ഉണ്ട്‌.

ഭൂമിപുത്രി: :) നന്ദി.

dhanya: :) these guys are really smart.

I also face the same issue on Mozilla, but since it works fine on IE I didnt run behind it. :)

Alameen said...

piLLaaarude oru kaaryam..

Anonymous said...

World Of Warcraft gold for cheap
wow power leveling,
wow gold,
wow gold,
wow power leveling,
wow power leveling,
world of warcraft power leveling,
wow power leveling,
cheap wow gold,
cheap wow gold,
maternity clothes,
wedding dresses,
jewelry store,
wow gold,
world of warcraft power leveling
World Of Warcraft gold,
ffxi gil,
wow account,
world of warcraft power leveling,
buy wow gold,
wow gold,
Cheap WoW Gold,
wow gold,
Cheap WoW Gold,
wow power leveling
world of warcraft gold,
wow gold,
evening gowns,
wedding gowns,
prom gowns,
bridal gowns,
oil purifier,
wedding dresses,
World Of Warcraft gold
wow gold,
wow gold,
wow gold,
wow gold,
wow power level,
wow power level,
wow power level,
wow power level,
wow gold,
wow gold,
wow gold,
wow po,
wow or,
wow po,
world of warcraft gold,
cheap world of warcraft gold,
warcraft gold,
world of warcraft gold,
cheap world of warcraft gold,
warcraft gold,buy cheap World Of Warcraft gold
Maple Story mesos,
MapleStory mesos,
ms mesos,
mesos,
SilkRoad Gold,
SRO Gold,
SilkRoad Online Gold,
eq2 plat,
eq2 gold,
eq2 Platinum,
EverQuest 2 Platinum,
EverQuest 2 gold,
EverQuest 2 plat,
lotro gold,
lotr gold,
Lord of the Rings online Gold,
wow powerleveling,
wow powerleveling,
wow powerleveling,
wow powerleveling,world of warcraft power leveling
ffxi gil,ffxi gil,ffxi gil,ffxi gil,final fantasy xi gil,final fantasy xi gil,final fantasy xi gil,final fantasy xi gil,world of warcraft gold,cheap world of warcraft gold,warcraft gold,world of warcraft gold,cheap world of warcraft gold,warcraft gold,guildwars gold,guildwars gold,guild wars gold,guild wars gold,lotro gold,lotro gold,lotr gold,lotr gold,maplestory mesos,maplestory mesos,maplestory mesos,maplestory mesos, maple story mesos,maple story mesos,maple story mesos,maple story mesos,
j3d6b7hn

Anonymous said...

圣诞树 小本创业
小投资
条码打印机 证卡打印机
证卡打印机 证卡机
标签打印机 吊牌打印机
探究实验室 小学科学探究实验室
探究实验 数字探究实验室
数字化实验室 投影仪
投影机 北京搬家
北京搬家公司 搬家
搬家公司 北京搬家
北京搬家公司 月嫂
月嫂 月嫂
育儿嫂 育儿嫂
育儿嫂 月嫂
育婴师 育儿嫂
婚纱 礼服

婚纱摄影 儿童摄影
圣诞树 胶带
牛皮纸胶带 封箱胶带
高温胶带 铝箔胶带
泡棉胶带 警示胶带
耐高温胶带 特价机票查询
机票 订机票
国内机票 国际机票
电子机票 折扣机票
打折机票 电子机票
特价机票 特价国际机票
留学生机票 机票预订
机票预定 国际机票预订
国际机票预定 国内机票预定
国内机票预订 北京特价机票
北京机票 机票查询
北京打折机票 国际机票查询
机票价格查询 国内机票查询
留学生机票查询 国际机票查询

Anonymous said...

ലോകമെമ്പാടുമുള്ള 1000കണക്കിന്‌ മലയാളീകളെ കണ്ടെടുക്കുക

നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നമുക്ക് ഒന്നായി ചേര്‍ന്ന് ഒറ്റ സമൂഹമായി ഒരു കുടക്കീഴില്‍ അണിചേര്‍ന്നിടാം. നിങ്ങളുടെ ചിന്തകളും വികാരങ്ങളും പരസ്പരം പങ്കു വയ്ക്കാന്‍ ആഗ്രഹിക്കുന്നുവോ ? ദയവായി ഇവിടെ ക്ലിക് ചെയ്യുക http://www.keralitejunction.com

ഇതിന്‌ ഒപ്പമായി മലയാളീകളുടെ കൂട്ടായ്മയും ഇവിടെ വീക്ഷിക്കാം http://www.keralitejunction.com